തലയോലപറമ്പ്: വൈക്കം തലയോലപറമ്പ് ആലഞ്ചേരി പാടശേഖരത്തിൽ നെൽകൃഷിയുടെ വിത ഉദ്ഘാടനം നടത്തി. 400 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ അര ഏക്കർ മുതൽ നിലമുള്ള 172 നിർധന കർഷകരാണുള്ളത്. തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. ഷാജിമോളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല വിത ഉദ്ഘാടനം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച മോട്ടോർ ഷെഡിൻ്റെ ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതിദാസ്, പഞ്ചായത്ത് അംഗം ഷിജി വിൻസൻ്റ് , കൃഷി ഓഫീസർ ആർ. അനഘ, ആലങ്കേരി പാടശേഖര സമിതി പ്രസിഡൻ്റ് ജോസ് ജോസഫ്, സെക്രട്ടറി ആർ.കെ. രാജേഷ്, ജോസ് മാളിയേക്കൽ, റോയി ജോസഫ് ചാമക്കാല, ജോസഫ് മാത്യു ചാണ്ടിയിൽ, പി.സി.പീറ്റർ, ജോസഫ് മുകളേൽ, ബിജു പുത്തൻപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.