Friday, August 1, 2025
No menu items!
Homeഹരിതംതരിശുനില നെൽകൃഷിയ്ക്ക് ഞാറ് നട്ട് തുടക്കം കുറിച്ചു

തരിശുനില നെൽകൃഷിയ്ക്ക് ഞാറ് നട്ട് തുടക്കം കുറിച്ചു

ചെങ്ങമനാട്: ശ്രീമൂലനഗരം അഞ്ചാം വാർഡിലെ പത്തേക്കർ തരിശു വയലിൽ നെൽകൃഷിയ്ക്ക് ഞാറ് നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ തുടക്കം കുറിച്ചു. കൃഷിക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് 52 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ മുന്തിയനം നെൽവിത്തുകൾ കർഷകർക്ക് സൗജന്യമായി നൽകുന്നു. കളനാശിനി സൗജന്യമായി ലഭ്യമാക്കുന്നതിനോടൊപ്പം വളങ്ങൾ 75% സൗജന്യമായി നെൽകൃഷിക്ക് നൽകും. പഞ്ചായത്തിലെ പല വാർഡുകളിലും തരിശുനിലങ്ങൾ കൃഷിഭൂമി ആക്കുന്നതിന് ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അതുവഴി പഞ്ചായത്തിലെ ആവശ്യത്തിനുള്ള അരി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ ലഭ്യമാക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സിന്ധു പാറപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷബീറലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സില്‍വി ബിജു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ജെ ആൻറണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ സി ഉഷാകുമാരി, സിമി ജിജോ, കൃഷി ഓഫീസർ രജിതാ രാധാകൃഷ്ണൻ അടിയോടി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments