Saturday, February 14, 2026
No menu items!
Homeവാർത്തകൾതമ്പുരാന്‍കുന്നിലെ സാമൂഹ്യപാഠവുമായി ദിലിപ്രസാദ് സുരേന്ദ്രന്‍

തമ്പുരാന്‍കുന്നിലെ സാമൂഹ്യപാഠവുമായി ദിലിപ്രസാദ് സുരേന്ദ്രന്‍

തിരുവനന്തപുരം: ദിലിപ്രസാദ് സുരേന്ദ്രന്റെ തമ്പുരാന്‍കുന്നിലെ സാമൂഹ്യപാഠം എന്ന നോവല്‍ പ്രകാശനം ചെയ്തു. സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് ഓണക്കൂര്‍ പ്രകാശനം ചെയ്ത പുസ്തകം എഴുത്തുകാരി പ്രൊഫ.ആശ.ജി.വക്കം ഏറ്റുവാങ്ങി.

പ്രവാസിയും അരിയോട്ടുകോണം സ്വദേശിയുമായ ദിലിപ്രസാദ് സുരേന്ദ്രന്റെ പ്രഥമ നോവലാണ് തമ്പുരാന്‍കുന്നിന്റെ സാമൂഹ്യപാഠം. കോഴിക്കോട് സാഹിത്യപബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ചടങ്ങില്‍ ചലച്ചിത്രതാരം ഗായത്രി വര്‍ഷ മുഖ്യാതിഥിയായി. എം.ബി. സന്തോഷ്, വി.എസ്. ബിന്ദു, പോത്തന്‍കോട് ജയന്‍, സാഹിത്യപബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്ടര്‍ സുദീപ് തെക്കേപ്പാട്ട്, പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ അനില്‍കുമാര്‍, വിജയന്‍, സതീശന്‍ കാവുവിള, കൃഷ്ണന്‍കുട്ടി, ശശിധരന്‍, ശ്യാം ഉദയന്‍, കെ രാജന്‍, അജിത്.എസ്, ഷീജ.എസ്.കെ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments