ചെങ്ങമനാട്: സെന്റ് മേരീസ് കാഞ്ഞൂർ ഫൊറോന പള്ളിയിൽ വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു. നൂറ്റാണ്ടുകളായി നടന്നുവരുന്ന ഈ തിരുനാളിന് തമുക്ക് തിരുനാൾ എന്നാണ് വിശ്വാസ സമൂഹം വിളിക്കുന്നത്. 1024 ൽ ആദ്യത്തെ പള്ളിയ്ക്ക് ശിലാസ്ഥാപനം നടത്തിയതിന്റെ ഓർമ്മയ്ക്കായി കല്ലിട്ട തിരുനാൾ എന്നുകൂടി അറിയപ്പെടുന്നു. തിരുന്നാളിനോട് അനു ബന്ധിച്ച് വിശ്വാസികൾ അങ്ങാടി പ്രദക്ഷിണം നടത്തി. പതിവിന് വിപരീതമായി ഇത്തവണ വനിതകളാണ് തിരുന്നാൾ പ്രദക്ഷിണത്തിൽ തിരുസരൂപം വഹിച്ചത്. കെസിവൈഎം പ്രവർത്തകർ തയ്യാർ ചെയ്ത തമുക്ക് നേർച്ച വിതരണം ചെയ്തു. ആഘോഷ പരിപാടികൾക്ക് വികാരി ഫാ. ജോയ് കണ്ണമ്പുഴ, കൈക്കാരന്മാരായ ജോസി കോഴിക്കാടൻ,ജോസ് പാറയ്ക്ക എന്നിവർ നേതൃത്വം നൽകി.