Wednesday, November 26, 2025
No menu items!
Homeവാർത്തകൾതമിഴ്നാട്ടിൽ ഇന്നും ശക്തമായ മഴ തുടരുന്നു

തമിഴ്നാട്ടിൽ ഇന്നും ശക്തമായ മഴ തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോയമ്പത്തൂർ, തെങ്കാശി അടക്കം 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് നിരവധി ഇടങ്ങളിൽ വ്യാപകമായി കൃഷി നശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴയ്ക്കെടുത്തിയിൽ 4 പേരാണ് ഇതുവരെ മരിച്ചത്. കേരളത്തിലും മഴസാധ്യാ മുന്നറിയിപ്പുണ്ട്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്തമണിക്കൂറുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments