Saturday, August 2, 2025
No menu items!
Homeവാർത്തകൾതമിഴ്‌നാട്ടില്‍ ശക്തമായ മഴ; നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി

തമിഴ്‌നാട്ടില്‍ ശക്തമായ മഴ; നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. സംസ്ഥാനത്തെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലുള്ള ജീവനക്കാര്‍ക്ക് ഈ മാസം 18 വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഐടി കമ്പനികളോട് നിര്‍ദേശിച്ചു.

അടുത്ത മൂന്ന് ദിവസം തമിഴ്നാട്ടില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ(ഐഎംഡി) മുന്നറിയിപ്പ്. ഈ മാസം 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments