തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകള്‍ക്കും, ത്രിതല പഞ്ചായത്തുകള്‍ക്കും സർക്കാർ 211 കോടി രൂപ അനുവദിച്ചു. ജനറല്‍ പർപ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലന്റെ ഓഫീസാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
മുൻസിപ്പാലിറ്റികള്‍ക്ക് 26 കോടിയും കോർപറേഷനുകള്‍ക്ക് 18 കോടിയും, ഗ്രാമപഞ്ചായത്തുകള്‍ക്ക് 150 കോടി ലഭിക്കും. ജില്ല പഞ്ചായത്തുകള്‍ക്ക് ഏഴു കോടിയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടിയും അനുവദിച്ചു. ഇതുവരെ 6,250 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സർക്കാർ കൈമാറിയത്.