തദ്ദേശ സ്‌ഥാപന കൈക്കൂലി വാട്‌സാപ്പിൽ അറിയിക്കാം. ഫോൺ.80780 66060
തദ്ദേശ സ്ഥാപനങ്ങളിലെയും തദ്ദേശ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ കൈക്കൂലി ഉൾപ്പെടെയുള്ള അഴിമതി തെളിവു സഹിതം അറിയിക്കാൻ 80780 66060 എന്ന വാട്സാപ് നമ്പർ പ്രവർത്തനം തുട ങ്ങി. തെറ്റായ നികുതി പിരിവും നികുതി നിർണയവും, ലൈസൻസില്ലാതെ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്, കെട്ടിട പെർമിറ്റ് നിയമം ശരിയായി നടപ്പാക്കാത്തത് തുടങ്ങിയവ അറിയിക്കാമെന്ന് ഈ സംവിധാനം ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.