പാമ്പാക്കുട: എഴുപത്തി നാലാം വയസിൽ പ്ലസ് ടു തുല്യത പരീക്ഷ എഴുതി പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന്തെളിയിച്ചിരിക്കുകയാണ് ഇലഞ്ഞി ആലപുരം എഴുകാമലയിൽ തങ്കമ്മ കുഞ്ഞപ്പൻ.പൊതുവിദ്യാഭ്യാസവകുപ്പ്സാക്ഷരതാ മിഷൻ വഴി നടത്തുന്ന പരീക്ഷയ്ക്ക് വേണ്ടികഴിഞ്ഞ ഒരു വർഷമായി കഠിനപ്രയത്നത്തിലായിരുന്നു തങ്കമ്മ . ഇതിനായി പിറവം എം.കെ.എം. ഹയർ സെക്കന്ററിസ്കൂളിൽ ഞായറാഴ്ച ദിവസങ്ങളിൽ നടക്കുന്ന ക്ലാസ്സിൽ മുടങ്ങാതെ എത്തിയിരുന്നതായിഅധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
ഏഴാം ക്ലാസ്സുവരെ മാത്രമാണ് തങ്കമ്മയ്ക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചത്. സാഹചര്യങ്ങളുടെ സമ്മർദ്ധം മൂലം തുടർന്ന്പഠിക്കുവാൻ കഴിഞ്ഞിരുന്നില്ല.മക്കളുടെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ തനിച്ചായപ്പോഴാണ് വീണ്ടും പഠിക്കുവാൻആഗ്രഹം ഉടലെടുത്തത്.2019 ൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതുകയും അറുപത് ശതമാനം മാർക്കോടെ
വിജയിക്കുകയും ചെയ്തു.
തുടർന്നാണ് പ്ലസ് ടു പഠിക്കണമെന്ന ആഗ്രഹം ഉണ്ടായത്. പ്ലസ് വൺ, പ്ലസ് ടു വിഭാഗംങ്ങളിലായി 74 പേര് പരീക്ഷ എഴുതുന്നതിൽ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരും ഉണ്ട്.അതേസമയം പരീക്ഷയിൽ വിജയിക്കുമെന്ന ഉറപ്പുള്ളതിനാൽ ബിരുദ പഠനത്തിനായിഒരുങ്ങുകയാണ് തങ്കമ്മ.