ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും, ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളിലാണ് വിധി തിരിച്ചടിയായത്. ജസ്റ്റിസ് നിന ബന്‍സാല്‍ കൃഷ്ണയാണ് വിധി പ്രസ്താവിച്ചത്. കേസിൽ സിബിഐകോടതിയെ സമീപിക്കാനും കേജ്രിവാളിന് ഹൈക്കോടതി നിർദ്ദേശം നൽകി.ഇതോടെ കെജ്‌രിവാള്‍ ജയിലില്‍ തുടരും.
സിബിഐക്ക് അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ല. ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ വാദം. ജൂണ്‍ 20നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ അറസ്റ്റ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്രിവാളിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്.



