ന്യൂഡൽഹി: ഡൽഹിയിൽ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഇ–മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളെ സ്കൂള്‍ അധികൃതർ തിരികെ വീട്ടിലേക്ക് അയച്ചു. തിങ്കളാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പരിശോധന പുരോഗമിക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നേരത്തെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു, ഒക്ടോബര്‍ 21ന് തമിഴ്‌നാട്ടിലെ സിആര്‍പിഎഫ് സ്‌കൂളിലായിരുന്നു ആദ്യം ബോംബ് ഭീഷണി ലഭിച്ചത്. അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.