Thursday, March 19, 2026
No menu items!
Homeവാർത്തകൾഡൽഹിയിൽ ഇന്ന് വോട്ടെടുപ്പ്; ഫലം 8ന്

ഡൽഹിയിൽ ഇന്ന് വോട്ടെടുപ്പ്; ഫലം 8ന്

ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ദില്ലി ജനത ഇന്ന് പോളിങ്ങ് ബൂത്തിൽ വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. ആംആദ്‌മി, ബിജെപി, കോൺഗ്രസ് പാർട്ടികളുടെ ത്രികോണ മത്സരമാണ്. രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും. 8ന് ആണ് ഫലപ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി അരവിന്ദ് കെജ്‌രിവാൾ,രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു സംസ്ഥാനത്ത് നടന്നത്. അധികാര തുടർച്ച ലക്ഷ്യം വെച്ച് ആം ആദ്മി പാർട്ടി പോരാട്ടത്തിന് ഇറങ്ങുന്നത്. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം ആവർത്തിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. അതേസമയം അരവിന്ദ് കെജ്‌രിവാൾ എന്ന ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ച് ആയിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രചാരണം. സൗജന്യ പ്രഖ്യാപനങ്ങൾ തന്നെയായിരുന്നു ആം ആദ്മി പാർട്ടിയുടെ പ്രചാരണ ആയുധം. യമുനയിൽ ബിജെപി വിഷം കലർത്തുന്നു എന്നതടക്കമുള്ള ഗൗരവതരമായ നിരവധി ആരോപണങ്ങൾ കെജ്‌രിവാൾ ഉയർത്തി. മദ്യനയ അഴിമതി, കെജ്‌രിവാളിന്‍റെ ആഡംബര ബംഗ്ലാവ് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തുകയും, കൂടുതൽ സൗജന്യ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചും ആണ് കോൺഗ്രസും ബിജെപിയും ആം ആദ്മി പാർട്ടിയെ നേരിട്ടത്. ഇതിന് പുറമേ ബജറ്റിലെ ആദായനികുതി ഇളവ് പ്രഖ്യാപനം ഡൽഹിയിലെ വോട്ടർമാരെ സ്വാധീനിച്ച പ്രതീക്ഷയിലാണ് ബിജെപി.അതേസമയം ദലിത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് മുന്നോട്ടുപോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments