കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡും (KSIDC) അസാപ് കേരളയും സംയുക്തമായി നടപ്പിലാക്കുന്ന സംരംഭകത്വ പദ്ധതിയായ ഡ്രീംവെസ്റ്റർ 2.0 യിലൂടെ പരിപാടികൾ സംഘടിപ്പിക്കുവാൻ താല്പര്യമുള്ള കോളേജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ കോളേജുകളിലെ വിവിധ മേഖലകളിൽ നൈപുണ്യം നേടിയ വിദ്യാർത്ഥികളെയും അവരുടെ പുത്തൻ ആശയങ്ങളെയും ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഡ്രീംവെസ്റ്റർ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: https://connect.asapkerala.gov.in/events/12582