കടപ്പൂര്: ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ഭരണഘടനാ ശില്പിയായ ഡോ. ബി. ആർ അംബേദ്കറിന്റെ സമഗ്ര സംഭാവനകളെ ആഴത്തിൽ പഠിക്കുന്നതിനായി
കടപ്പൂര് പബ്ലിക് ലൈബ്രറിയിൽ ഡോ.ബി.ആർ അംബേദ്കർ പഠന വിഭാഗം ഡിസംബർ 15 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കവിയും എഴുത്തുകാരനുമായ എസ് ജോസഫ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രശില്പികളായ മഹാത്മാ ഗാന്ധി, ജവാഹർ ലാൽ നെഹ്‌റു, അംബേദ്കർ എന്നിവരുടെ ഫോട്ടോ കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ അനാച്ഛാദനം ചെയ്യും. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് , കാണക്കാരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീജാ ഷിബു , അനിതാ ജയമോഹൻ എന്നിവർ സംസാരിക്കും. അംബേദ്കർ പഠനവിഭാഗത്തിന്റെ ഭാഗമായി സെമിനാർ, സിമ്പോസിയം, അംബേദ്കർ പുസ്തകങ്ങളുടെ പ്രദർശനം, അംബേദ്കർ ജീവിതം – പഠനം എന്നിവ അടങ്ങിയ പുസ്‌തകങ്ങളുടെ പ്രത്യേക വിഭാഗം, ചർച്ചകൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുമന്ന് ഭാരവാഹികൾ അറിയിച്ചു.