Thursday, February 19, 2026
No menu items!
Homeവാർത്തകൾഡോ: പൽപ്പു 161-ാം ജന്മദിനം ആഘോഷിച്ചു

ഡോ: പൽപ്പു 161-ാം ജന്മദിനം ആഘോഷിച്ചു

കായംകുളം: ജാതീയതയും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തില്‍ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നതിക്കു വേണ്ടിയും വിട്ടുവീഴ്ചയില്ലാതെ പോരാടിയ സാമൂഹിക പരിഷ്‌ക്കര്‍ത്താവായ ഡോ. പി.പൽപുവിൻ്റെ 161-ാം ജന്മദിനം കായംകുളം SNDP യൂണിയൻ്റെ നേതൃത്വത്തിൽ സമുചിതം മായി ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഭദ്രദീപം കൊളുത്തി സമ്മേളനം ഉത്ഘാടനം ചെയ്തു. ബോർഡ് മെമ്പർ എ.പ്രവീൺ കുമാർ അദ്യക്ഷത വഹിച്ചു.

യൂണിയൻ കൗൺസിലർപനയ്ക്കൽ ദേവരാജൻ, ജെ. സജിത് കുമാർ, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡൻ്റ് സൗദാമിനി രാധാകൃഷ്ണൻ, ശാഖാ ഭാരവാഹികളായ ബാഹുലേയൻ, പുഷ് പാഗദൻ, മുത്തിനത്താഴത്ത് രഘുനാഥൻ, റജികുമാർ, സതീശൻ രോഹിണിയിൽ, വിജയൻ, അ നിരുദ്ധൻ, പുരുഷൻ, പ്രദീപ്, ശ്യാംകുമാർ, യൂത്ത്മൂവ്മെൻ്റ് കൺവീനർ വി.എസ് സോണി തുടങ്ങിയവർ സംസാരിച്ചു. തുടർന്നു പുഷ്പാച്ചനയും, മധുരവിതരണവും നടന്നു. നിരവധി ശാഖാ യോഗം വനിതാ സംഘം പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments