ഉഴവൂർ : മുൻ രാഷ്ട്രപതി ഡോ കെ. ആർ. നാരായണന്റെ 19ആം അനുസ്മരണ ദിനം ഉഴവൂർ പൂവത്തിങ്കലിൽ അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ പ്രവർത്തിച്ചുവരുന്ന നവജ്യോതി ശ്രീ കരുണാകര ഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ ആൻഡ് സിദ്ധയിൽ വച്ചു ഉഴവൂർ ഗ്രാമ പഞ്ചായത്തും ശാന്തി ഗിരി ആശ്രമവും സംയുക്തമായി ആചരിക്കുന്നു. നവംബർ 9ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പുഷ്പാർച്ചനയെ തുടർന്ന് ശ്രീ മോൻസ് ജോസഫ് എം എൽ എ യുടെ അധ്യക്ഷതയിൽ പൊതു സമ്മേളനം ശ്രീ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയുന്നു. ശാന്തിഗിരി ആശ്രമം കോട്ടയം ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി ചടങ്ങിൽ മഹനീയ സാന്നിധ്യം ആയിരിക്കും. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക നേതാക്കൾ പങ്കെടുക്കുന്നു.



