Monday, July 7, 2025
No menu items!
Homeവാർത്തകൾഡിജിറ്റൽ റീസർവ്വേ - കുറവിലങ്ങാട് വില്ലേജിലെ കൈവശ ഭൂമി ഡിജിറ്റൽ സർവ്വേ റിക്കാർഡ് പ്രദർശനം ആരംഭിച്ചു

ഡിജിറ്റൽ റീസർവ്വേ – കുറവിലങ്ങാട് വില്ലേജിലെ കൈവശ ഭൂമി ഡിജിറ്റൽ സർവ്വേ റിക്കാർഡ് പ്രദർശനം ആരംഭിച്ചു

കുറവിലങ്ങാട്:കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഉൾപ്പെട്ട കുറവിലങ്ങാട് വില്ലേജിൽ ഡിജിറ്റൽ റിസർവ്വേ പൂർത്തീകരിച്ചിട്ടുള്ള കൈവശ സ്ഥലത്തിന്റെ, അളന്ന ഭൂമിയുടെ സർവ്വേ റിക്കോർഡുകൾ ഉടമകൾക്ക് പരിശോധിക്കുന്നതിനുള്ള സൗകര്യം കുറവിലങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ഏർപ്പെടുത്തിയിരിക്കുന്നു. ഈ സൗകര്യം പ്രയോജനപ്പെടുത്തി വസ്തു സംബന്ധമായ എല്ലാ വിവരങ്ങളും ശരിയാണെന്ന്‌ ബോധ്യപ്പെടാവുന്നതാണ്.
പരിശോധനയ്ക്കായി വരുന്നവർ ഭൂമിയുടെ പുതിയ കരം അടച്ച രസീതും മൊബൈൽ നമ്പറും കൊണ്ടുവരണമന്നും ഡിജിറ്റൽ റീസർവ്വേ ഓഫിസിൽ നിന്നും അറിയിച്ചു. ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പരിശോധന സൗകര്യമുണ്ടാകും. ഏപ്രിൽ 5 ന് സമാപിയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments