ബംഗളൂരു: രാജ്യത്ത് നടക്കുന്ന ആകെ ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങളിൽ പകുതിയും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ. ഐഡിഫൈ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ കർണാടകയും ആദ്യ പത്തിലുണ്ട്. 12,977 ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങളാണ് ഈ വർഷം ഇതുവരെ സംസ്ഥാനത്ത് നടന്നിട്ടുള്ളത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, തെലങ്കാന, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട്, ആന്ധ്രപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവയാണ് ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങളുടെ എണ്ണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ.



