Tuesday, October 28, 2025
No menu items!
Homeവാർത്തകൾഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നു

ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നു

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതായി അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് . ഇതോടെ, ഡിജിയാത്ര സേവനം എഎഎച്ചഎല്ലിന്റെ ഏഴ് വിമാനത്താവളങ്ങളിലും ലഭ്യമാകും. തടസ്സമില്ലാത്ത യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദാനി എയർപോർട്സ് പറഞ്ഞു.

മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ, ഗുവാഹത്തി തുടങ്ങിയ ഞങ്ങളുടെ അഞ്ച് വിമാനത്താവളങ്ങളിൽ 2023 ഓഗസ്റ്റ് 15 മുതൽ ഡിജിയാത്ര സർവീസ് ആരംഭിച്ചു.
മംഗളൂരു, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് ഡിജിയാത്ര സേവനം ലഭ്യമാക്കുന്നത് സൗകര്യവും സുരക്ഷയും വർദ്ധിപ്പിക്കുന്ന നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള അദാനി എയർപോർട്സിന്റെ സമർപ്പണത്തിന്റെ ഭാഗമാണ്. യാത്രക്കാർ ഡിജിയാത്ര ഉപയോഗിക്കുന്നത് വർധിക്കുന്നുണ്ട്. ഞങ്ങളുടെ ചില വിമാനത്താവളങ്ങൾ ഒരു ദിവസം 37 ശതമാനം വരെ ഉപയോഗം കാണിക്കുന്നു. കൂടുതൽ യാത്രക്കാർ ഡിജിയാത്രയുടെ സൗകര്യവും വേഗതയും തിരഞ്ഞെടുക്കുന്നു, അതുവഴി അവരുടെ യാത്രാനുഭവം പുനർനിർവചിക്കുന്നു”- എഎഎച്ച്എൽ ഡയറക്ടർ ശ്രീ. ജീത് അദാനി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments