ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് 18 മാസങ്ങള്‍ക്ക് ശേഷമാണ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
പരിധിയില്ലാത്ത സമയത്തേക്ക് അപേക്ഷകനെ ജയിലില്‍ നിർത്തുന്നത് മൗലികാവകാശത്തെ നിഷേധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
സിസോദിയയെ 2023 ഫെബ്രുവരി 26 നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ടാഴ്ചക്ക് ശേഷം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തു. ഈ രണ്ട് കേസിലും മനീഷ് സിസോദിയക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.