ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഉടൻ സത്യപ്രതിജ്ഞചെയ്യും. അതിഷിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളില്‍ മാറ്റം വരുത്താനാണ് നീക്കം. പുതിയ മന്ത്രിമാരെയും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തിയേക്കും.
ആം ആദ്മി പാർട്ടി നേതൃയോഗം ഉടൻ ചേരുമെന്ന് സൂചനയുണ്ട്. യോഗത്തില്‍ മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങള്‍ ചർച്ചയാകും.