വാഷിംഗ്ടൺ: ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് തിരിച്ചെത്താൻ വിഭ്യാർഥികളോട് ആവശ്യപ്പെട്ട് അമേരിക്കൻ സർവകലാശാലകൾ. ശൈത്യകാല അവധി കഴിയുന്നതിനു മുമ്പ് മടങ്ങണമെന്ന് മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും(എംഐടി) നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് പുറത്തുള്ള വിദ്യാർഥികളോടും ജീവനക്കാരോടും നിർദ്ദേശിച്ചു. ജനുവരി 20-ന് ഡോണാൾഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മടങ്ങാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർദേശം.അധികാരത്തിൽ വരാൻ പോകുന്ന ട്രംപ് ഭരണകൂടം യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ ഉപദേശം. രാജ്യത്ത് 11 ദശലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർ ഉണ്ടെന്നാണ് കണക്ക്. ഇന്റർനാഷണൽ എജ്യുക്കേഷണൽ എക്‌സ്‌ചേഞ്ചിന്റെ 2024ലെ റിപ്പോർട്ട് പ്രകാരം യുഎസിൽ 1.1 ദശലക്ഷം വിദേശ വിദ്യാർഥികളാണുള്ളത്. അവരിൽ 3,30,000 പേരും ഇന്ത്യക്കാരാണ്. ഹയർഎഡ് ഇമിഗ്രേഷൻ പോർട്ടൽ കണക്കനുസരിച്ച് നിലവിൽ 400,000-ത്തിലധികം അനധികൃത വിദ്യാർഥികൾ യുഎസിൽ ഉന്നത വിദ്യാഭ്യാസത്തിനായി ചേർന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള 330,000-ലധികം വിദേശ വിദ്യാർഥികൾക്കും എഫ് -വിസ ഉള്ളവരെ ട്രംപ് ഭരണകൂടത്തിന്റെ ഏതെങ്കിലും തരത്തിലുള്ള വിസ നിരോധനം ബാധിക്കാൻ സാധ്യതയില്ല.