ഇസ്രയേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്ഫോടനം. രണ്ട് ബസുകളിലെ ബോംബ് നിർവീര്യമാക്കി. സ്ഫോടനം നടന്നത് നിർത്തിയിട്ടിരുന്ന ബസുകളിലായതിനാൽ ആളപായമില്ല. അതേസമയം, സ്ഫോടനം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇസ്രയേലും ഹമാസും വെടിനിർത്തൽ തുടങ്ങി മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് ഇസ്രയേലിൽ വീണ്ടും ആക്രമണമുണ്ടാവുന്നത്.