സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്നു 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് അടുത്ത അധ്യയനവർഷത്തേക്കുള്ള(2025-26) ഓൺലൈൻ പ്രവേശന നടപടികൾ ആരംഭിച്ചു. 8ാം ക്ലാസിലേക്ക് മാത്രമാണ്, ഇപ്പോൾ പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 8 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. പ്രവേശനപരീക്ഷയ്ക്കു 7-ാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടായിരിക്കും. ഏപ്രിൽ 10 രാവിലെ 10 മണി മുതൽ 11.30 വരെ, അതാത് ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ വെച്ചായിരിക്കും പരീക്ഷ. തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഏപ്രിൽ 15 ന് പ്രസിദ്ധീകരിക്കും.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനുംwww.polyadmission.org/ths ഫോൺ0484-2542355