തിരുവില്വാമല: മലേശമംഗലം റോഡിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തിയിടെ ടാർ മിക്സിംഗ് പ്ലാന്റിൽ നിന്നും രാസമാലിന്യം ഒഴുകുന്നതായ് പരാതി. സമീപത്തുള്ള ജലാശയത്തിലും പാടശേഖരത്തിലും മഴ പെയ്തതോടെ രാസമാലിന്യം ഒഴുകിയെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മുൻപും ഈ പ്ലാന്റിനെതിരെ നാട്ടുകാർ പരാതി നൽകിയെങ്കിലും അധികൃതർ അവഗണിച്ചെന്നും ആരോപണമുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.



