Sunday, December 21, 2025
No menu items!
Homeവാർത്തകൾഞെട്ടിക്കാൻ അടുത്ത ഫീച്ചറുമായി വാട്‌സ്ആപ്പ്

ഞെട്ടിക്കാൻ അടുത്ത ഫീച്ചറുമായി വാട്‌സ്ആപ്പ്

വീണ്ടും ഞെട്ടിച്ചുകൊണ്ട് പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. അടുത്തിടെ പല പുത്തൻ, ഫീച്ചറുകളും വാട്‌സ്ആപ്പിൽ വന്നു. എന്നാൽ ഇപ്പോൾ ചാറ്റ് ഇൻഫോ സ്ക്രീന‍ിൽ അവതാറുകൾ കാണിക്കുന്ന പുതിയ ഫീച്ചർ വാട്‌സ്ആപ്പിൽ ഉടനെത്തും എന്നാണ് വാബെറ്റ്ഇൻഫോയുടെ പുതിയ വാർത്ത. ഈ ഫീച്ചർ വരുന്നതോടെ വാട്‌സ്ആപ്പ്പ്രൊഫൈലിൽ ക്ലിക്ക് ചെയ്താൽ അവതാർ കാണാനാകും.

കൂടാതെ ഇപ്പോൾ വാട്‌സ്ആപ്പിൻറെ ചാറ്റ് സ്ക്രീനിൽ അവതാറുകൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ. ഒരു വ്യക്തിയുടെ പ്രൊഫൈൽ പിക്‌ച്ചറിൽ സ്വൈപ് ചെയ്‌താൽ ആളുടെ അവതാർ കാണാനാകുന്ന സംവിധാനമാണിത്. ഇതോടെ അവതാറും പ്രൊഫൈൽ ഡീറ്റൈൽസും ഒരേയിടത്ത് പ്രത്യക്ഷപ്പെടും. ഭാവി അപ്‌ഡേറ്റുകളിൽ ഈ ഫീച്ചർ വരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അവതാറുകൾ കൂടുതൽ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പിൽ എത്തുന്നുണ്ട്. നിങ്ങളുടെ അവതാർ ആർക്കൊക്കെ അവരുടെ സ്റ്റിക്കറുകളിൽ ഉപയോഗിക്കാമെന്ന് തീരുമാനിക്കാൻ വാട്ട്‌സ്ആപ്പ് ഒരു സുരക്ഷാ സംവിധാനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഇതിന് മുമ്പ് വാർത്തകളുണ്ടായിരുന്നു. അതിന് പുറമെയാണ് അവതാറിനെ കുറിച്ച് ഇപ്പോൾ പുതിയ സൂചന വന്നിരിക്കുന്നത്.

ഇവയൊന്നും കൂഒടാതെ എഐ ചാറ്റ്‌ബോട്ടിന് വോയ്‌സ് മെസേജുകൾ അയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി അടുത്തിടെ വാബെറ്റ്ഇൻഫോ റിപ്പോർട്ട് ചെയ്‌തിരുന്നു. വോയ്‌സ് മെസേജുകൾ വഴിയുള്ള നമ്മുടെ ചോദ്യങ്ങൾക്ക് ടെക്സ്റ്റ് രൂപത്തിൽ മറുപടി നൽകാൻ മെറ്റ എഐയ്ക്കാകുന്ന രീതിയിലാണ് ഈ പുതിയ ഫീച്ചർ രൂപകൽപന ചെയ്യുന്നത്. വാട്‌സ്ആപ്പിൻറെ ആൻഡ്രോയ്‌ഡ് 2.24.16.10 വേർഷൻറെ ബീറ്റയിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. ഗൂഗിൾ പ്ലേയിലെ ബീറ്റ പോഗ്രാമിൻറെ ഭാഗമായുള്ളവർക്ക് മെറ്റ എഐ ചാറ്റ് ഇൻറർഫേസിൽ പുതിയ വോയ്‌സ് മെസേജ് ഐക്കൺ കാണാനാകും. എന്നാൽ ഇപ്പോൾ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ പുത്തൻ എഐ ഫീച്ചർ ആഴ്ചകൾക്കുള്ളിൽ വിപുലമായി അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments