Monday, October 27, 2025
No menu items!
Homeവാർത്തകൾ ജോ ബൈഡന്റെ കാൻസർ രോഗ സംബന്ധികയായ പ്രസ്താവന വന്ന സമയത്തേക്കുറിച്ച് സംശയവുമായി ഡൊണാൾഡ് ട്രംപ്

 ജോ ബൈഡന്റെ കാൻസർ രോഗ സംബന്ധികയായ പ്രസ്താവന വന്ന സമയത്തേക്കുറിച്ച് സംശയവുമായി ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്:മുൻ അമേരിക്കൻ പ്രസിഡന്‍റ്  ജോ ബൈഡന്റെ കാൻസർ രോഗ സംബന്ധികയായ പ്രസ്താവന വന്ന സമയത്തേക്കുറിച്ച് സംശയവുമായി ഡൊണാൾഡ് ട്രംപ്. ബൈഡന്റെ കാൻസർ ബാധ വിഷമിപ്പിക്കുന്നതാണ്. എന്നാൽ 9ാം ഘട്ടത്തിലേക്ക് എത്തുന്നതിന് മുൻപ് രോഗത്തേക്കുറിച്ച് ജനങ്ങളെ അറിയിക്കാമായിരുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം. ബൈഡൻ അധികാരത്തിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചികിത്സാ ചുമതലയിലുണ്ടായിരുന്ന ഡോക്ടർമാരേക്കുറിച്ച് സംശയമുണ്ടെന്നും. ആരോ വസ്തുതകൾ മറച്ചുവയ്ക്കുന്നതായും ട്രംപ് പ്രതികരിച്ചു.  മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസറെന്ന് ഞായറാഴ്ചയാണ് സ്ഥിരീകരണം എത്തിയത്.ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നൽകിയ പ്രസ്താവനയിൽ ആണ് രോഗവിവരം സ്ഥിരീകരിച്ചത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്.മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാൻസറാണ ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ സ്കോറിൽ 10ൽ 9 ആണ് ബെഡന്റെ രോഗാവസ്ഥ. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വിശദമാക്കുന്നത്.കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുന്നതായാണ് പ്രസ്താവന വിശദമാക്കിയത്.  എന്നാൽ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നായി ബൈഡന് പ്രാർത്ഥനയും പിന്തുണയുമായി നിരവധി പേരാണ് പ്രതികരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments