രാജ്യത്തെ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികളടക്കം 128 സ്ഥാപനങ്ങളിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ‘ജോസ 2025’ ഒന്നാം റൗണ്ട് സീറ്റ് അലോക്കേഷൻ ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് സീറ്റ് ആക്സ്പറ്റൻസ് ഫീസ് അടിച്ച് ഓൺലൈൻ റിപ്പോർട്ടിങ് നടപടികൾ പൂർത്തിയാക്കുന്നതിന് ജൂൺ 22 വൈകീട്ട് അഞ്ചുമണി വരെ സമയം നീട്ടിനൽകിയിട്ടുണ്ട്. അനുവദിച്ച സീറ്റിൽ തൃപ്തനല്ലെങ്കിൽ സമയമറിയിക്കാനും ഫീസ്/ േഫാട്ട്/ ൈസ്ലഡ് ഉപാധികൾ സ്വീകരിച്ച് ആവശ്യമായ രേഖകൾ സമർപ്പിക്കാനും ഈ അവസരം വിനിയോഗിക്കാം. തുടർ റൗണ്ടുകളിലേക്കുള്ള പരിഷ്കരിച്ച ഷെഡ്യൂളുകൾ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്ന് ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) അറിയിച്ചിട്ടുണ്ട്. ഒന്നാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം ജോസ വെബ്സൈറ്റിൽ ലഭ്യമാകും. ആദ്യ റൗണ്ടിലെ പ്രവേശന നടപടികൾ 22ന് അവസാനിക്കാനിരിക്കെ ജെ.ഇ.ഇ അഡ്വാൻഡ്സ് ഉയർന്ന റാങ്കുകാർക്ക് ബോംബെ, ഡൽഹി, മദ്രാസ്, കാൺപുർ, റൂർക്കി അടക്കമുള്ള ആദ്യകാല ഐ.ഐ.ടികളോടാണ് താൽപര്യം. ബ്രാഞ്ചുകളിൽ കമ്പ്യൂട്ടർ സയൻസിനാണ് പ്രിയം. ഇക്കുറി ഉയർന്ന റാങ്കുകാരെ വലവീശി പിടിക്കുന്നതിൽ ആദ്യകാല ഐ.ഐ.ടികൾ തമ്മിൽ മത്സരമാണ്. റാങ്ക് ജേതാക്കളെ തിരഞ്ഞുപിടിച്ച് വിമാന ടിക്കറ്റടക്കമുള്ള സൗകര്യങ്ങളൊരുക്കിയാണ് കാമ്പസിലേക്ക് ആകർഷിക്കുന്നത്. ജോസ വഴി അലോട്ട്മെന്റ് നടത്തുന്ന സ്ഥാപനങ്ങളും യു.ജി പ്രോഗ്രാമുകളും സീറ്റുകളും റാങ്ക്നില അടക്കമുള്ള വിവരങ്ങളും http://josaa.admission.nic.in പോർട്ടലിൽ ലഭിക്കും. കേരളത്തിൽ ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്കടിസ്ഥാനത്തിൽ ഐ.ഐ.ടി പാലക്കാട്ടും പ്രവേശനമുണ്ട്. തിരുവനന്തപുരം വലിയമലയിലുള്ള ഐ.ഐ.എസ്.ടിയിൽ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡിൽ പ്രവേശന യോഗ്യത നേടിയവർക്കാണ് അവസരം. അതേസമയം, ജെ.ഇ.ഇ മെയിൻ റാങ്കടിസ്ഥാനത്തിൽ എൻ.ഐ.ടി കാലിക്കറ്റിലും ഐ.ഐ.ഐ.ടി കോട്ടയത്തും ജോസ വഴിയാണ് പ്രവേശനം.



