അമിത ജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ചൂഷണത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് തൊഴില്‍ സഹമന്ത്രി ശോഭാ കരിന്ദലജേ വ്യക്തമാക്കി.
മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്. പുണെ ക്യാംപസിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലിയിൽ കയറി നാല് മാസത്തിനകമാണ് 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. മകൾക്ക് മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിച്ചെന്നും ഇത് വലിയ മാനസിക സമ്മർദത്തിനും പിന്നീട് മരണത്തിനും കാരണമായെന്നാണ് പരാതി. അന്നയുടെ സംസ്കാര ചടങ്ങിനുപോലും കമ്പനി അധികൃതർ എത്തിയില്ലെന്നും അമ്മ അനിത കത്തിൽ പറഞ്ഞിരുന്നു.