തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന ജോലിക്കിടെ ഒഴുക്കില്‍പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ.
മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. അതേസമയം ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വച്ച് നല്‍കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലംകണ്ടെത്തി സർക്കാർ അനുമതിയോടെയാണ് വീട് നിർമ്മിക്കുക.