ബിർമിങ്ഹാം: ലോക രണ്ടാം നമ്പർ താരം ജൊനാഥൻ ക്രിസ്റ്റിയെ വീഴ്ത്തി ഇന്ത്യയുടെ ലക്ഷ്യ സെൻ ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്തോനേഷ്യക്കാരനെ ലക്ഷ്യ തോൽപിച്ചത്.സ്കോർ: 21-13 21-10. അതേസമയം, ഇന്ത്യയുടെ മാളവിക ബൻസോദ് വനിത സിംഗ്ൾസ് പ്രീക്വാർട്ടറിൽ പുറത്തായി. ലോക മൂന്നാം നമ്പർ താരം ജപ്പാന്റെ അകാനെ യമാഗുചിയോട് 16-21, 13-21നാണ് മാളവിക തോറ്റത്. ഒളിമ്പ്യൻ പി.വി സിന്ധുവും കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു.