കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജൈവ കാർഷിക മിഷൻ പദ്ധതിയുടെ ഭാഗമായി പൂർണമായും ജൈവ കൃഷി ചെയ്യുന്ന ജൈവ കർഷകരുടെ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുവാനുള്ള നടപടികളുടെ ഭാഗമായി കൃഷിഭവൻ മുഖാന്തിരം അപേക്ഷകൾ സ്വീകരിക്കുന്നു. ആവശ്യമായ കർഷകർ അതത് കൃഷിഭവനുമായി ബന്ധപ്പെടുക.