ചേരാനല്ലൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ടി ജെ വിനോദ് എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആരിഫ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ഷിമ്മി ഫ്രാൻസിസ്, ബെന്നി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസി വാര്യത്ത്, രാജു അഴിക്കകത്ത്, കൃഷി ഓഫീസർ ജ്യോത്സന, , ജയചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ നസീമ എന്നിവർ പ്രസംഗിച്ചു. കർഷകനായ തോമസ് ബിജു വാര്യത്തിന്റെ കൃഷിയിടത്തിലെ വിളവെടുപ്പാണ് നടത്തിയത്.