തിരുവനന്തപുരം : ജെ. മുഹമ്മദ് റാഫി അനുസ്മരണവും അധ്യാപക, സാഹിത്യ പുരസ്‌കാരവിതരണവും നടന്നു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഫ്രീഡം ഫിഫ്റ്റി ചെയര്‍മാന്‍ റസല്‍ സബര്‍മതി അധ്യക്ഷനായി. മുന്‍ എം.എല്‍.എ ശരത് ചന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കവി കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, CWC ചെയര്‍പേഴ്‌സന്‍ ഷാനിഫ ബീഗം, തോന്നയ്ക്കല്‍ റഷീദ്, നൗഷാദ് തോട്ടുംകര, പനച്ച മൂട് ഷാജഹാന്‍, മുരുക്കുംപുഴ വിജയന്‍, പിരപ്പന്‍കോട് മധു എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തില്‍ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയര്‍മാന്‍ പിരപ്പന്‍കോട് ശ്യാംകുമാര്‍, ജയന്‍ എക്‌സല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപക, സാഹിത്യ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.