ചെങ്ങമനാട്: നീലീശ്വരം പഞ്ചായത്തിലെ അമ്പാട്ടു വീട്ടിൽ രാജൻ റീത്ത ദാമ്പതികളുടെ ദുരവസ്‌ഥ കണ്ടറിഞ്ഞ് എ ഐ വൈ എഫ്. പതിനായിരം രൂപ അവർക്ക് താത്കാലിക ആവശ്യങ്ങൾ നിറവേറ്റാൻ നൽകി.
രണ്ട് ആണ്മക്കളിൽ 68 വയസ്സുള്ള മൂത്തയാൾ ബിനു രാജന് ജന്മനാ മാനസിക വൈകല്ല്യമുണ്ട്, രണ്ടാമത്തെ മകനായ 38 വയസ്സുള്ള കണ്ണൻ എന്ന് വിളിക്കുന്ന ദിലീപ് കഴിഞ്ഞ രണ്ട് വർഷമായി തലച്ചോറിനെ ബാധിച്ച ഗുരുതര രോഗം മൂലം തളർന്നു കിടപ്പിലാണ്. കൂടാതെ ഇടക്ക് അപസ്മാരവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ മാതാവ് റീത്ത കുറച്ച് നാൾ മുൻപ് തലയിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്തു, തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ട് മൂലം ഹാർട്ട് അറ്റാക്ക് വരികയും ചെയ്യ്തിരുന്നു.
നിലവിൽ പിതാവായ രാജൻ, തള്ള് വണ്ടിയിൽ കപ്പലണ്ടി വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം തള്ളി നീക്കുന്നത്. ഈ അവസരത്തിൽ കുടുംബത്തിന്റെ ദുരവസ്ഥക്ക് ശാശ്വത പരിഹാരത്തിനായി എല്ലാവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് എ ഐ വൈ എഫ് മലയാറ്റൂർ മേഖല കമ്മിറ്റി ആവശൃപ്പട്ടു.



