Sunday, February 15, 2026
No menu items!
Homeവാർത്തകൾജീവകാരുണ്യ പ്രവർത്തകൻ ശ്രീ. സിദ്ധിഖ് മംഗലശ്ശേരിക്ക് N.P.C.C യുടെ ആദരവ്

ജീവകാരുണ്യ പ്രവർത്തകൻ ശ്രീ. സിദ്ധിഖ് മംഗലശ്ശേരിക്ക് N.P.C.C യുടെ ആദരവ്

കരുനാഗപ്പള്ളി : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന ശ്രീ സിദ്ദിഖ് മംഗലശേരിക്ക് N P C C. ആദരവ് നൽകി. അശരണർക്കും ആലംബഹീനരുമായ സഹജീവികൾക്ക് എന്നും, എപ്പോഴും ഒരു കൈത്താങ്ങായി സ്വജീവിതം സമർപ്പിച്ച വ്യക്തിയാണ് ശ്രീ. സിദ്ധിഖ് മംഗലശ്ശേരി.

പുഴുവരിച്ച് നരകയാതന അനുഭവിക്കുന്ന കിടപ്പ് രോഗികളെയും, മാനസിക നിലതെറ്റിയ മനുഷ്യ ജന്മങ്ങളെയും ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതു കൂടാതെ അന്യദേശങ്ങളിൽ നിന്ന് സമനില തെറ്റിയും രോഗികളായും കേരളത്തിൽ അങ്ങോളമിങ്ങോളം അലഞ്ഞു നടക്കുന്നവരെ കുറിച്ച് വിവരം കിട്ടിയാൽ അവിടെ ഓടി എത്തി അവരെ കുളിപ്പിച്ച് വൃത്തിയാക്കി ഏറ്റവും അടുത്തുള്ള അനാഥാലയങ്ങളിൽ എത്തിച്ച് വേണ്ട പരിചരണങ്ങൾ ഏർപ്പാടാക്കുന്നതു കൂടാതെ അവരുടെ വീടുകൾ തേടി പിടിച്ച് ബന്ധുക്കളെ കണ്ടെത്തി തിരികെ അവരുടെ നാടുകളിലേക്ക് ബന്ധുക്കൾക്കൊപ്പം അയയ്ക്കും. ആശയറ്റവർക്ക് എന്നും ഉറ്റവനായി പ്രവർത്തിക്കുന്ന ഇദ്ദ്ദേഹം പ്രശസ്തിയും ആദരവുകളും ആഗ്രഹിക്കാത്ത വ്യക്തിയാണ്. N.P.C.C യുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ചാണ് ഈ ആദരവുപോലും ഏറ്റുവാങ്ങിയത്.

N.P.C.C. ചെയർമാൻ അനിയൻ നാരായണൻ ഇദ്ദേഹത്തെ പൊന്നാട അണിയിച്ചു, കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ശ്രീ വേണുഗോപാൽ മൊമന്റോ നൽകിയും ആദരിച്ചു. പ്രസ്തുത ചടങ്ങിൽ സാമുഹിക സാംസ്കാരിക രാഷ്ട്രിയ രംഗത്തെ പ്രമുഖരെ കൂടാതെ ഷാനി ചൂളൂർ ജീവകാരുണ്യ പ്രവർത്തകരായ ജബ്ബാർ ഇടക്കുളങ്ങര, ഉത്രാടം സുരേഷ്, റഫീക്കവള്ളിക്കുന്നം, ജയശ്രീ,ആൻ്റണി മരിയം, കണ്ണനല്ലൂർ സീന, സൂറത്ത് ഇടക്കുളങ്ങര തുടങ്ങിയവരും അനുമോദനം അർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments