തലയോലപ്പറമ്പ് : ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണമൊരുക്കലിൻ്റെ ഭാഗമായുള്ള പ്രാരംഭമായി പാൽ കാച്ചൽ ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുനി മോൾ എം ആർ , തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ ഷാജിമോൾ എന്നിവർ ചേർന്നു നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ലിസമ്മ , വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിമോൾ ഐസക്,ഡോ സി എം കുസുമൻ, GUPS എച്ച് എം ഇൻ ചാർജ്ജ് ആശ, ഭക്ഷണ കമ്മറ്റി കൺവീനർ ടി രാജേഷ്, കെ പ്രകാശൻ,ബിനു കെ പവിത്രൻ, എം എസ് തിരുമേനി, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.