മലയിന്‍കീഴ് : ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപീകരണം മലയിന്‍കീഴ് ഗവ.എച്ച്.എസ്.എസില്‍ നടന്നു. സംഘാടകസമിതി യോഗം മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ബീന അധ്യക്ഷയായി. 71-ഓളം സ്‌ക്കൂളുകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. സംഘാടകസമിതിയ്‌ക്കൊപ്പം 13-ലധികം ഉപകമ്മിറ്റികളും രൂപീകരിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.സിന്ധു, പ്രഥമാധ്യാപിക ലീന, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ തുടങ്ങിയവര്‍ സംസാരിച്ചു.



