ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ 10-ാം ക്ലാസ് വിദ്യാർഥിനി എരുമേലി ചേനപ്പാടി വലിയതറ ഗൗതമി പ്രവീൺ (15) ആണു മരിച്ചത്. ഒന്നരമാസത്തിലധികമായി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ഇന്നു 11ന്. പ്രവീണിന്റെയും അശ്വതിയുടെയും മകളാണ്. സഹോദരി: കുഞ്ഞാറ്റ.
ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചതു കഴിഞ്ഞ തിങ്കളാഴ്‌ചയാണ്.



