പാരിസ്: നീരജ് ചോപ്രയുടെ ജാവലിനിലൂടെ പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണ മെഡൽ സ്വപ്നം കണ്ട ഇന്ത്യൻ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച്, ജാവലിൻ ത്രോ വേദിയിൽ അസാമാന്യ പ്രകടനവുമായി പാക്കിസ്ഥാൻ താരം അർഷാദ് നദീം. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ് താരം സ്വന്തമാക്കിയത്.
നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍ താരം 89.45 മീറ്റര്‍ ദൂരം കടന്നു. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായി. രണ്ടാം ശ്രമത്തിലെ ദൂരമാണ് വെള്ളിയിലേക്ക് എത്തിച്ചത്. വെള്ളിയില്‍ ഒതുങ്ങിയെങ്കിലും പാരിസിലും നീരജ് പുതിയ ചരിത്രമെഴുതി. ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ തുടരെ വ്യക്തിഗത മെഡല്‍ രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് മാറി. ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണവും പിന്നാലെ വെള്ളിയും നേടുന്ന ആദ്യ താരമായും നീരജ് തന്റെ പേര് എഴുതി ചേര്‍ത്തു.
പാരിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ അഞ്ചായി. നാല് വെങ്കലം നേട്ടങ്ങളും ഒരു വെള്ളിയും. ഷൂട്ടിങില്‍ മൂന്ന് വെങ്കലവും. പുരുഷ ഹോക്കിയില്‍ മറ്റൊന്ന്.