നെടുമങ്ങാട് : ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 134-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സര്‍വ്വോദയാ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു. നേതാജി ഗ്യാസ് ഏജന്‍സി മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വിഴിഞ്ഞം ഷറഫുദ്ദീന്‍ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി നെട്ടറച്ചിറ ജയന്‍ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് സാംസ്‌കാരിക വേദി ചെയര്‍മാന്‍ നെടുമങ്ങാട് ശ്രീകുമാര്‍, വെമ്പില്‍ സജി, മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, എം. നസീര്‍, തോട്ടുമുക്ക് പ്രസന്നന്‍, ഗിരീഷ്.സി, എ.മുഹമ്മദ്, ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.