ജമ്മു-കാശ്മീർ: ജമ്മു – കാശ്മീരിലെ കുൽഗാം ജില്ല യിൽപ്പെട്ട മോഡർഗാമിലും ചിന്നിഗാമിലും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പാരട്രൂപ്പ് വിദഗ്ധൻ ഉൾപ്പെടെ രണ്ടു സൈനികർക്ക് വീര മൃത്യു. ഒരു സൈനികന് പരിക്കേറ്റു. ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലുകളിൽ ലഷ്കർ ഇത്വയ്ബ ബന്ധമുള്ള ആറു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. ഇതിനിടെ രജൗരിയിലെ കരസേനാ ക്യാമ്പിനു സമീപം ഭീകരർ ആക്രമണം നടത്തി. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റതായി പോലീസ് അറിയിച്ചു.