Sunday, August 3, 2025
No menu items!
Homeവാർത്തകൾജനാതിപത്യത്തിന്റെ കരുത്ത് യുവ വോട്ടര്‍മാര്‍: ജില്ലാ കലക്ടര്‍

ജനാതിപത്യത്തിന്റെ കരുത്ത് യുവ വോട്ടര്‍മാര്‍: ജില്ലാ കലക്ടര്‍

തിരുവല്ല: ഇന്ത്യയുടെ ജനാധിപത്യത്തിന് കരുത്ത് പകരുന്നത് യുവവോട്ടര്‍മാരെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അടൂർ മണക്കാല എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ നടത്തിയ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രകിയയില്‍ അംഗമാകുന്നത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് വഴി തെളിക്കും. ജനാതിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിന് എല്ലാവരുടേയും പങ്കാളിത്തം ഉണ്ടാകണം. 18 വയസ് പൂര്‍ത്തിയായ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും അദേഹം പറഞ്ഞു.

ഓരോ വോട്ടിനായും ജില്ലാ ഭരണകൂടം നടത്തുന്ന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ എത്രത്തോളം ബൃഹത്തായതാണെന്ന് കലകടര്‍ വിദ്യാര്‍ഥികള്‍ക്കായി വിശദീകരിച്ചു.

കാതോലിക്കേറ്റ് കോളേജിൽ നടന്ന ചടങ്ങില്‍ ഡോ. സിന്ധു ജോണ്‍സ് അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീനാ എസ്. ഹനീഫ്, കോഴഞ്ചേരി തഹസില്‍ദാര്‍ ടി. കെ. നൗഷാദ്, സ്വീപ് നോഡല്‍ ഓഫീസര്‍ ടി. ബിനുരാജ്, കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സൗമ്യ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

അടൂർ മണക്കാല എൻജിനീയറിങ് കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബീന എസ് ഹനീഫ്, സ്വീപ് നോഡൽ ഓഫീസർ ടി. ബിനുരാജ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments