Wednesday, February 11, 2026
No menu items!
Homeവാർത്തകൾജനവാസ മേഖലയിലെ കോറി പ്രവർത്തനം തടയുക: വെൽഫെയർ പാർട്ടി

ജനവാസ മേഖലയിലെ കോറി പ്രവർത്തനം തടയുക: വെൽഫെയർ പാർട്ടി

പഴയന്നൂർ: പറക്കുളം നാലാം വാർഡിൽ ജനവാസ മേഖലയിൽ കോറി പ്രവർത്തിക്കുന്നത് മൂലം പ്രദേശങ്ങളിലെ വീടുകൾ വിള്ളുകയും തകർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. വളരെ അടിയന്തരമായി തന്നെ കോറിയുടെ പ്രവർത്തനം നിർത്തി വെച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ ഒപ്പുശേഖരണം സംഘടിപ്പിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടാകത്ത സാഹചര്യത്തിൽ വളരെ അടിയന്തരമായി തന്നെ കോറിയുടെ പ്രവർത്തനം നിർത്തി വെച്ച് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പി എം ഷാജഹാൻ ആവശ്യപ്പെട്ടു. കോർപ്പറേറ്റുകളുടെ സംതൃപ്തി മാത്രമാണ് വികസനം എന്നതും ഇരകളുടെ പ്രയാസങ്ങളെയും പ്രതിസന്ധികളെയും വികസന വിരോധമായി ചിത്രീകരിക്കുന്ന പാരമ്പര്യ രാഷ്ട്രീയ പാർട്ടികളും അധികാരി വർഗ്ഗവും നാടിന് ആപത്താണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോറിയുടെ സമീപ പ്രദേശത്ത് നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി പഴയന്നൂർ യൂണിറ്റ് പ്രസിഡണ്ട് പി എ മുഹമ്മദാലി, സെക്രട്ടറി അബ്ദുൽ ഗഫൂർ, പ്രദേശവാസികളായ എൻ വി ഉണ്ണികൃഷ്ണൻ ,എ പി രാഹുൽ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments