വെഞ്ഞാറമൂട്: ഓണത്തെ വരവേല്‍ക്കാല്‍ വിവിധയിനം ജമന്തിപ്പൂക്കളാണ് തേമ്പാമൂട് ജനത ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന്റെ പൂന്തോട്ടത്തില്‍ ചാഞ്ചാടി നില്‍ക്കുന്നത്. ഒരു വല്ലം പൂവും കൊണ്ടേ പൊന്നോണത്തിന് വരവേല്‍പ്പ് എന്ന പേരില്‍ സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ്ബും ഇക്കോ ക്ലബ്ബും ചേര്‍ന്നാണ് രണ്ടു പൂന്തോട്ടങ്ങള്‍ സജ്ജമാക്കിയത്. വിദ്യാലയത്തില്‍ നടന്ന പൂക്കളുടെ വിളവെടുപ്പ് ഉത്സവം എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പ്രദീപ് നാരായണനാണ് ബാംഗ്ലൂരില്‍ നിന്ന് ഹൈബ്രിഡ് ഇനത്തിലുള്ള ജമന്തി തൈകള്‍ സംഘടിപ്പിച്ചത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള വലിയ പൂക്കളാണ് തോട്ടത്തില്‍ വിരിഞ്ഞത്. പുല്ലമ്പാറ പഞ്ചായത്ത് വാര്‍ഡംഗം റാണിയുടെ നേതൃത്വത്തിലുള്ള തൊഴിലുറപ്പ് തൊഴിലാളികളാണ് സ്‌ക്കൂളില്‍ കൃഷിക്ക് വേണ്ടിയുള്ള ഭൂമി ഒരുക്കി കൊടുത്തത്. തൊഴിലാളികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നട്ട തൈകള്‍ പരിപാലിച്ചത് ഇരു ക്ലബ്ബുകളും കൂടിയായിരുന്നു. അവധി ദിവസങ്ങളിലും അധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാലയത്തിലെത്തി തോട്ടം നട്ടുനനച്ചു.
ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഷംനാദ് പുല്ലമ്പാറ അധ്യക്ഷനായി. പ്രദീപ് നാരായണന്‍, ഹേന സേതുദാസ്, മുജീബ് ആനക്കുഴി, അദീബഅന്‍വര്‍, വിജയന്‍ പുല്ലമ്പാറ, രേഖ എം എസ്,അജിത തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാലയത്തിലെ അത്തപ്പൂക്കളം ഒരുക്കാന്‍ എടുത്തശേഷം ബാക്കിയാകുന്ന പൂക്കള്‍ പുറമേ കൊടുക്കാനും കഴിയും.