ചെങ്ങമനാട്: ആരോഗ്യ- സാമ്പത്തിക മേഖലയിൽ സാധാരണ ജനങ്ങൾ ചൂഷണത്തിന് ഇരയാകുന്നത് തടയാനും ജനജീവിതം ജനകീയമാക്കി ഉയത്താനും വിവിധ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന.അഴിമതി അവസാനിപ്പിക്കാനും ട്വൻ്റി20 പാർട്ടി എന്നും ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പാറക്കടവ് പഞ്ചായത്ത് കൺവെൻഷനിൽ ഉറപ്പ് നൽകി. സാധാരണ ജനങ്ങളും കർഷകരുമാണ് ഒരു നാടിന്റെ സമ്പത്ത്, അത് മനസ്സിലാക്കി ഗുണമേന്മ ഉള്ള ഭക്ഷൃവസ്തുക്കളുടെ വിതരണം വളരെയധികം കുറഞ്ഞ വിലയിൽ നൽകാൽ പാർട്ടി എന്നും ശ്രമിക്കുമെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെബർഅഡ്വ .ചാർളി പോൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ട്വൻ്റി 20 പാർട്ടി അടുത്ത ഇലക്ഷന് മുമ്പ് ജനകീയ മുന്നേറ്റം നടത്തി, ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുമെന്ന് ചാർളി പോൾ അറിയിച്ചു.
ചടങ്ങിൽ അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ കോ – ഓർഡിനേറ്റർ അഡ്വ. ബേബി പോൾ, ചാലക്കുടി മണ്ഡലം പ്രസിഡൻ്റ് അഡ്വ. സണ്ണി ഡേവീസ് , കൈപ്പമംഗലം പ്രസിഡന്റ് സി.എസ് ഹരിശങ്കർ, ജോസഫ് പടയാട്ടിൽ, ഹർഷാദ് തേപറമ്പിൽ, സാജൻ വർഗ്ഗീസ്, എ.കെ നാരായണൻ, ഷിബു വർഗ്ഗീസ്, ജോണി എലഞ്ഞിപ്പിള്ളി എന്നിവർ പ്രസംഗിച്ചു. അടുത്ത പഞ്ചായത്ത് തലതെരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിൽ മത്സരിക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.



