റായ്‌പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്‌ഥർ വധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അഭുജ്‌മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്.