കാണക്കാരി : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരേ നടന്ന അതിക്രമത്തിനെതിരെയും അന്യായമായി അറസ്റ്റു ചെയ്ത് ജയിലിലടച്ച നടപടികളിലും പട്ടിത്താനം സെന്റ് ബോനിഫസ് ഇടവകയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. “നീതിക്കും സത്യത്തിനും വേണ്ടി നമുക്ക് ഒരു ശബ്ദമുണ്ടാകണം” എന്ന സന്ദേശവുമായി നടന്ന പ്രതിഷേധറാലിയും അനന്തരസമ്മേളനവും വലിയ ജനപങ്കാളിത്തമാണ് നേടിയെടുത്തത്.
കാണക്കാരിയിൽ ചേർന്ന പ്രതിഷേധസമ്മേളനം ഫാ. അഗസ്റ്റിൻ കല്ലറക്കൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ മതസ്പന്ദനങ്ങളും നൈതിക മൂല്യങ്ങളും നിലനിർത്തേണ്ടതിന്റെ അത്യാവശ്യകതയെ അദ്ദേഹം പ്രസംഗത്തിൽ ഉന്നയിച്ചു.
സിസ്റ്റർ ഷാലിം, ജോസഫ് ബോനിഫസ്, സെബാസ്റ്റ്യൻ പുള്ളുവേലിൽ, വിൻസെൻ്റ് മാത്യു എന്നിവർ പ്രസംഗിച്ചു. സന്തോഷ് കാവുങ്കൽ, ബിജു ജോസഫ്, ഷിജി ജോൺ, സണ്ണി അമ്പലക്കട്ടേൽ, ജോയി പൊത്തനാംതടം, ജസ്റ്റിൻ പള്ളിപ്പറമ്പിൽ, അജിത ഷിജി, ആനി അലോഷ്യസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിശ്വാസ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചുനില്ക്കാനുള്ള ആഹ്വാനം കൂടിയായിരുന്നു റാലിയും സമ്മേളനവും.