Friday, August 1, 2025
No menu items!
Homeവാർത്തകൾഛത്തീസ്ഗഡ് അറസ്റ്റിൽ പ്രതിഷേധകാറ്റുയർത്തി കുറവിലങ്ങാട് ഇടവക

ഛത്തീസ്ഗഡ് അറസ്റ്റിൽ പ്രതിഷേധകാറ്റുയർത്തി കുറവിലങ്ങാട് ഇടവക

കുറവിലങ്ങാട് : ഛത്തീസ്ഗഡിൽ സന്യാസിനിമാരെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധകൊടുങ്കാറ്റ് ഉയർത്തി മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവക . ഇടവകയുടെ നേതൃത്വത്തിൽ റാലിയും സമ്മേളനവും നടത്തി. പ്രസിദ്ധമായ ആലിൻചുവട് സംഭവത്തിന് സാക്ഷ്യം വഹിച്ച സ്ഥലത്താണ് സമ്മേളനം ചേർന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനം വലിയ മുന്നറിയിപ്പായി മാറി.

ഭരണങ്ങാനത്ത് രൂപതാതലത്തിൽ നടന്ന പ്രതിഷേധ പരിപാടികളിലും ജപമാലയിലും ഇടവകയിൽ നിന്ന് എഴുന്നൂറോളം പേർ പങ്കെടുത്തു.
പ്രതിഷേധ പരിപാടികളിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ,
അസിസ്റ്റൻ്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആൻ്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ , പാസ്റ്ററൽ അസിസ്റ്റൻ്റ് ഫാ. ജോസ് കോട്ടയിൽ,
പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബക്കൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം , ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട് എന്നിവർ പ്രസംഗിച്ചു.
സോൺ സെക്രട്ടറിമാരായ ജോളി എണ്ണം പ്രായിൽ , ഷൈനി സാബു മഞ്ഞപ്പിള്ളിൽ, സ്മിത ഷിജു പുതിയിടം, ആശ വിക്ടർ കുന്നു മല എന്നിവർ നേതൃത്വം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments