ചൊവ്വയിൽ സമുദ്രങ്ങൽ ഉണ്ടായിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. പ്രാചീനകാലത്ത് ചൊവ്വയിൽ സമുദ്രങ്ങൾ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയെന്നാണ് വിവരം. ചൈനയുടെ ഷുറോങ് റോവർ കണ്ടെത്തിയ വിവരങ്ങളിൽ നിന്നാണ് ചൊവ്വയുടെ ഉപരിതലത്തിനടിയിൽ പ്രാചീന കടൽ തീരം മറഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ചൊവ്വയിൽ ജലം ഉണ്ടായിരുന്നു എന്ന വാദത്തിന് ശക്തി പകരുന്നതാണ് ഈ കണ്ടെത്തൽ.
സമുദ്രങ്ങൾ രൂപ്പെടാൻ തക്ക അളവിൽ ഭൂഗർജലം ചൊവ്വയിലുണ്ടെന്ന് നാസയ്ക്ക് വേണ്ടി കാലിഫോർണിയ സർവകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. അതേ സമയം ജലവുമായുള്ള നിരന്തര സമ്പർക്കത്തിന്റെ ഫലമായി രൂപമാറ്റം സംബന്ധിച്ച ചൊവ്വയിലെ പ്രദേശങ്ങളുടെ ചിത്രങ്ങൾ 1970 കളിൽ നാസയുടെ മരിനർ ഓർബിറ്റർ പകർത്തിയിരുന്നു. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ചൊവ്വയിൽ ഒരു കാലത്ത് ജല സാന്നിധ്യമുണ്ടായിരുന്നു എന്ന വാദം ശക്തമായി. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രയമായ സംവാദങ്ങളും നടന്നു. 450 കോടി വർഷങ്ങൾക്ക് മുമ്പ് വരെ ചൊവ്വയിൽ വെള്ളമുണ്ടായിരുന്നു എന്ന് ആണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ചൊവ്വയുടെ ധ്രുവങ്ങളിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യവും അന്തരീക്ഷത്തിൽ ബാഷ്പകണകകളും നിലനിന്നിരുന്നു എന്നതിന്റെ തെളിവുകൾ മുൻ പഠനങ്ങളിൽ ഉണ്ടായിരുന്നു
അതേ സമയം ചൊവ്വയുടെ ഉത്തരാർദ്ധത്തിന്റെ ഭാഗങ്ങളിൽ പുരാതന സമുദ്രത്തിൽ മൂടിയിരുന്നുവെന്നാണ് ചൈനയിലെ ഗ്വാങ്ഷോ സർവകലാശാലയിലെ ജിയാൻഹുയി ലിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റെയും അമേരിക്കൻ ശാസ്ത്രജ്ഞരുടെയും കണ്ടെത്തൽ.
ഷുറോങ് റോവറിൽ നിന്നുള്ള ഭൂഗർഭ ഇമേജിങ് ഡാറ്റ വിശകലനം ചെയ്താണ് പുരാതന തീരദേശ നിക്ഷേപങ്ങൾക്ക് സമാനമായ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അഗ്നി ദൈവം എന്ന് അർത്ഥം വരുന്ന ഷുറോങ് എന്ന് പേരിട്ടിരിക്കുന്ന ചൈനയുടെ ഷുറോങ് റോവർ ദൗത്യം 2020 ലാണ് വിക്ഷേപിക്കുന്നത്. 2021 മുതൽ 2022 വരെയായിരുന്നു ദൗത്യം. ചൊവ്വയുടെ യുടോപ്യ പ്ലാനിഷ്യ എന്നറിയപ്പെടുന്ന 33000 കി മി വ്യാസമുള്ള ഗർത്ത മേഖലിയിലാണ് പേടകം ഇറങ്ങിയത്. ഈ പ്രദേശത്ത് ജലമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. റഡാർ ഉപകരണങ്ങൾ ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിന് 100 മീറ്റർ താഴ്ചയിൽ ഷുറോങ് റോവർ സ്കാൻ ചെയ്തു. ഈ സ്കാൻ ചെയ്തതിൽ നിന്നും ഭൂമിയിലെ കടൽത്തീരത്തിന് സമാനമായ രൂപങ്ങൾ ഉപരിതലത്തിന് താഴെയുള്ളതായി കണ്ടെത്തി.